Tuesday, November 20, 2007

ഒരു പൂവ് വിടരുമ്പോലെ...


മനസ്സിന്‍റെ കല്‍പടവില്‍ ഒരു തണുത്ത സ്പര്‍ശം...
ഒരു പൂവ് വിടരുന്ന പോലെ മനസ്സിന്‍റെ
താഴ്വരയിലൊരു മഞ്ഞ് തുള്ളി പൊഴിയുന്നൂ...
അകലങ്ങളിലൊവിടെയോ നിന്ന്
സ്നേഹത്തിന്‍റെ ഒരു പായ്ക്കപ്പല്‍
മനസ്സിന്‍റെ തീരത്ത് നങ്കൂരമിടുന്നു...
പ്രണയത്തിന്‍റെ ആകാശവും സ്വപ്നങ്ങളുടെ
ആഴവും അവളുടെ മനസ്സിലുണ്ട്...
ഞങ്ങള്‍ മഞ്ഞ് വീണ പുല്മേടുകളിലൂടെ
ഭൂമിയുടെ അരികുതേടി നടക്കുകയാണ്...
താമര മൊട്ടൂപോലെ ഇടക്കു വിരിഞ്ഞും
മഴത്തുള്ളി പോലെ ഉള്ളിലേക്ക് ആര്‍ത്തലച്ച് പെയ്തും
വസന്തത്തിന്‍റെ വേരുകളിലൂടെയൊരു
ആകാശ യാത്ര...
അരികെത്തുമോ ...?

6 comments:

ഏ.ആര്‍. നജീം said...

കൊള്ളാം കവിത

താഴ്‌വര (thAzh_vara) പുല്‍‌മേട്(pul_mET)
ശ്രദ്ധിക്കുമല്ലോ

സുല്‍ |Sul said...

ഷാഫി,
നല്ല വരികള്‍
കാല്പനികം തന്നെ. :)

-സുല്‍

Anonymous said...

Manasinte theerathu naguramitta kappalil vannathu ara?

Anonymous said...

Manasinte theerathu naguramitta kappalil vannathu ara?

Unknown said...

ഭാവനയ്ക്കു ചിറകുകള്‍ നല്‍ക്കാന്‍ കഴിയുന്നവാനാണു കവി.
ഷാഫി യുടെ എല്ലാ കവിതകളിലും അതു പ്രകടമാണു...
ഓരോ വാക്കിലും പുതു ഭാവങ്ങള്‍ , അതിനെല്ലാം അവര്ണ്ണനീയമായ സൌന്ധര്യവും
എല്ലാ ആശംസകളും!
നീത.

jain said...

ella kavithakalilum iniyum paranju theeratha, allenkil theerillatha, snehathinte, pranayathinte thoovalsparsam...


ithra vaikiyanallo njan ee blog kandath....