Friday, July 27, 2007

തടാകം


തണല്‍ തൊടുന്ന മനസ്സുകളിലെല്ലാം തടാകങ്ങളുണ്ട്
നിശബ്ദത നിറഞ്ഞ ശാന്തമായ ജലസഞ്ചയം.
ഇലയനക്കം പോലെ ഓളങ്ങളിളകുന്ന
സ്നേഹത്തിന്‍റെ അരയന്ന അഴകും
പ്രണയത്തിന്‍റെ മുത്തുകളും കൊഴിക്കുന്ന മഴത്തടാകം.
ചിലപ്പോള്‍ നിലാവിന്‍റെ നിഴല്‍ പെയ്യുന്വോള്‍
ഇതൊരു നീലത്തടാകം.
മഞ്ഞുകാല രാത്രികളില്‍
നമുക്കീ തടാകക്കരയിലേയ്ക്ക് പോകാം...
മനസ്സില്‍ തണുപ്പ് നിറച്ച് പരസ്പരം പുതച്ചിരിക്കാന്‍!

9 comments:

Areekkodan | അരീക്കോടന്‍ said...

Downloaded photo ?
വളരെ നന്നായിട്ടുണ്ട്

Ajith Polakulath said...

കവിതയെക്കാളും ഫോട്ടോസ് നന്നായി എന്ന് തോന്നി

Sapna Anu B.George said...

നീലത്തടാകത്തിന്റെ നിശബ്ദ്ധതയില്‍ പുതച്ചിരിക്കാന്‍ എന്തു സുഖം????

Anonymous said...

ഷാഫി -

ഇതുവരെ എഴുതിയ കവിതകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒരു ശൈലി... ‘വാക്ക്’ ,‘കാറ്റ് തിന്നുന്ന ജീവിതങ്ങള്‍ ‘ തുടങ്ങിയ വിഷയങ്ങളില്‍ നിന്നും, നീലത്തടാകത്തിലോട്ടൊരു യാത്ര... സ്നേഹത്തിന്റെ അരയന്നത്തെ കണ്ട് , പ്രണയത്തിന്റെ മുത്ത് പെറുക്കി ഒരു മഞ്ഞുകാല രാത്രി ...
കൊള്ളാം ...

ആശംസകളോടെ , സന്ധ്യ :)

Soumya Jacob said...
This comment has been removed by the author.
Anonymous said...

Pranayathinte muthukal variyeduthu kalathinoppam ethan kazhiyumo?

Anonymous said...

Pranayathinte muthukal variyeduthu kalathinoppam ethan kazhiyumo?

Unknown said...

kavithayiloode oru swapnalokathekku kondupokunnu...
nannayirikunnu..
:)

jain said...

shafi,
ee kavithayekurich oru abhiprayam parayukayalla njan
pakram ornnu manasilakunnu
choodu pidicha vaarthakalum, nisabdamaya, varandunangiya jeevithayatharthyangalkum idayil oru nanutha mazhasparsam nalkan ee varikalku kazhinju
kollam shafi.