Tuesday, April 17, 2007

ആഴങ്ങളില്‍ ചുംബിക്കരുത്...



ഇണയുടെ കവിളിലെ ചുവപ്പില്‍ ചുംബിക്കാനാണ്
ഞാനെപ്പോഴും ശ്രമിക്കുന്നത്...

പലപ്പോഴും ഒരു ചുംബനത്തിനു
കാത്തു നില്‍ക്കാതെ
ചുവപ്പുകള്‍ മാഞ്ഞു പോകുന്നു।

ചെന്നിയിലെ നീല ഞരന്വ്
അപ്പോഴും ഒരു ചുംബനത്തീയില്‍ വീഴാന്‍
കാത്തു നില്ക്കും।

മനസിന്‍റെ ദാഹം പുഴവഴി തേടുന്വോള്‍
കടല്‍ കുടിക്കാന്‍ ഞാന്‍
ആഴങ്ങളിലേക്കു വരും।

കടലാഴങ്ങളിലെ ഇതളുകള്‍ക്കിടയില്‍
ഇണയുടെ കവിളിലെ മാഞ്ഞുപോയ ചുവപ്പുകള്‍
ഒളിച്ചിരിക്കുന്നുണ്ട്...

പക്ഷേ ... ആഴങ്ങളില്‍ ചുംബിക്കരുത്
ചിപ്പികള്‍ക്കു നനയും.


9 comments:

pikkanani said...
This comment has been removed by the author.
നിര്‍മ്മല said...

ഷാഫി, ഒതുക്കമുള്ള നല്ല ഭാഷ, നല്ല ചിത്രങ്ങള്‍.
അഭിനന്ദനങ്ങള്‍!

pikkanani said...
This comment has been removed by the author.
pikkanani said...

ചേട്ടന്‍ കമ്മെന്റ് അടിക്കന്‍ പറഞ്ഞു ഞാന്‍ അടിക്കുന്നു
അത്ര മാത്രം.
പിന്നെ കവിത കൊള്ളാം കെട്ടൊ ഇനിയും എഴുതണേ

Sona said...

ആദ്യമായാണ് ഈ ബ്ലോഗില്‍ വരുന്നത്,ഷാഫി എഴുതിയതെല്ലാം വായിച്ചു.നന്നായിട്ടുണ്ട്.ഇനിയും എഴുതണം.അടുത്ത രചനയ്ക്കായി കാത്തിരിക്കുന്നു

Unknown said...

good one :)
വാകുകളും വികാരങ്ങളൂം എല്ലാം അതിന്റെ അളവിനു തന്നെ ചേര്‍ത്തൊരുക്കിയ ഒരുഗ്രന്‍ കവിത.....

Anonymous said...
This comment has been removed by a blog administrator.
palakkaadi said...

KIDILAN CHINDHAKAL........

Minu MT said...

chithikubol egannee thane chidhukkuka......