Friday, April 20, 2007

കാഴ്ചയുടെ മഞ്ഞ് ശിഖരങ്ങള്‍...


ശീലം തെറ്റിയല്ലാതെ എങ്ങനെ ഒരു മഞ്ഞുതുള്ളിക്കു പെയ്യാനാവും!

കാഴ്ചയില്‍ ഒരു മഞ്ഞു കാലമുണ്ട്

കണ്ണടച്ചാല്‍ ഒരു വേനല്‍.

അതുകൊണ്ട് തന്നെ ശരീരം ചൂടു പിടിക്കുന്വോഴൊക്കെ
മനസ്സില്‍ മഞ്ഞു പെയ്യും...

മഞ്ഞിന്‍റെ മനസ്സില്‍ തണുത്ത വിരല്‍ തൊട്ടപ്പോള്‍

കൈപ്പൊള്ളലേറ്റു.

ശീലം തെറ്റാതെ ഇന്നലെ അവളില്‍

മഴ പെയ്തുപോലും
ഇനി മരം പെയ്യുന്ന കാലം.

എന്നിട്ടും മഴക്കാടുകാണാന്‍ അവളെന്നെ വിളിച്ചില്ല.

ക്ഷണിക്കാതെ ഞാനെങ്ങനെ

മഴത്തുള്ളി നുണയും?

ചില ഭൂഖണ്ഡങ്ങളിലെ ചുട്ടുപൊള്ളുന്ന വേനല്‍ നിലങ്ങള്‍

ഉര്‍വരതയുടെ താഴ്വരയിലേയ്ക്കുള്ള

ദിശാ സൂചികകളാണ്...

ഉറക്കത്തിനും പകലിനുമിടയിലെ

രാത്രിയുടെ ദൂരം
ക്രമം തെറ്റിയ ഒരു കാലവര്‍ഷത്തില്‍ അവസാനിക്കും.

മഴയും മഞ്ഞും പരസ്പരം ആത്മാവ് തൊടുന്വോള്‍

വേനല്‍ ഇളം തണുപ്പിന്‍റെ പുതപ്പിലായിരിക്കും.

അപ്പോള്‍ കാഴ്ച,
ശീലങ്ങളുടെ വസ്ത്രമുരിഞ്ഞ്

കണ്ണടച്ചില്ലുകളില്‍

മഞ്ഞിന്‍റെ ചിത്രം വരയ്ക്കും!

10 comments:

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

നല്ല പോസ്റ്റ്. മികച്ച മലയാളം പോസ്റ്റുകള്‍ക്കുള്ള പ്രതിമാസ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി താങ്കള്‍ക്കിഷ്ടമുള്ള പോസ്റ്റ് വിടരുന്നമൊട്ടുകളില്‍ (http://vidarunnamottukal.blogspot.com) പ്രസിദ്ധീകരിക്കുക. വിടരുന്ന മൊട്ടുകളില്‍ താങ്കള്‍ അംഗമല്ലെങ്കില്‍ vidarunnamottukal@gmail.com ലേക്ക് ഒരു ഇമെയില്‍ അയക്കുക. വിടരുന്നമൊട്ടുകളില്‍ നിന്നും താങ്കള്‍ക്കു blog invitation ലഭിക്കുന്നതാണ്. എല്ലാ വിഭാഗത്തില്‍ പെട്ട പോസ്റ്റുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. ഏപ്രില്‍ മാസത്തെ മത്സരത്തിനുള്ള പോസ്റ്റുകള്‍ 30.4.2007നകം വിടരുന്നമൊട്ടുകളില്‍ പ്രസിദ്ധീകരിക്കുക. വിജയികള്‍ക്ക് www.mobchannel.com ന്റെ book store സെക്ഷനില്‍ നിന്നും ഇഷ്ടമുള്ള 2 മലയാള പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാം.

Shibu K. Nair said...

Beautiful poems which keep us alive!

ഇട്ടിമാളു അഗ്നിമിത്ര said...

ആദ്യാ‍യാ ഇവിടേ.. നല്ലവരികള്‍ ... പിന്മൊഴിയില്‍ ഞാന്‍ കാണാതെ പോയതാവും

'karunyam‘ കാരുണ്യം ‘ said...

നന്നായിട്ടുണ്ട് എന്ന് ഒറ്റ വാക്കില്‍ പറഞ്ഞൊതുക്കുന്നില്ല.
ഏറെ ഇഷ്ടപ്പെട്ടു.
വിരഹമാണ് ഇഷ്ട വിഷയം എന്ന് കരുതണോ അതോ വിരഹത്തിലേക്ക് വീണ് പോകുന്നതോ.
പരാജയപ്പെട്ട പ്രണയം രുചിക്കുന്നു പലപ്പോഴും.
ഒരു പക്ഷെ ആ വികാരമായിരിക്കാം പലതിനും വിത്തിടുന്നത്.
എങ്കിലും ആഹ്ലാദിപ്പിക്കുന്നു. ഈ വരികളുടെ ജന്മങ്ങളില്‍ അതും എന്റെ സുഹ്ര്യത്തില്‍ നിന്നാകുമ്പോള്‍.

Sona said...

കൊള്ളാം..നന്നായിട്ടുണ്ട്.

Visala Manaskan said...

"വേനല്‍ ഇളം തണുപ്പിന്‍റെ പുതപ്പിലായിരിക്കും.
അപ്പോള്‍ കാഴ്ച,
ശീലങ്ങളുടെ വസ്ത്രമുരിഞ്ഞ്
കണ്ണടച്ചില്ലുകളില്‍
മഞ്ഞിന്‍റെ ചിത്രം വരയ്ക്കും!"

കവിത ഗംഭീരമായിട്ടുണ്ട് ഷാഫി.

Anupama said...

നന്നായിട്ടുണ്ട്‌ ഷാഫി...ഒരു freshness ഉള്ള കവിത...

"മഴയും മഞ്ഞും പരസ്പരം ആത്മാവ് തൊടുന്വോള്‍
വേനല്‍ ഇളം തണുപ്പിന്‍റെ പുതപ്പിലായിരിക്കും. "

Sapna Anu B.George said...

മഴയും മഞ്ഞും,പരസ്പരം തേടുന്ന ആത്മാവ്, നന്നായിരിക്കുന്നു ഷാഫി.

Sophy said...

manjum, venalum, kalabedhangal,
prakruthiyodu chernnu nilkkunnnu nammude jeevitham. athinte nairmalyam shafiyude kavithakalil avolam. samayaprahavahathil swabhavikatha nashtappeduthathe sookshikkunna shafikku ente abinandanangal

Priya said...

മഞ്ഞുതുള്ളികള്‍ ക്ഷണികങളാന്ണു..ഒരു രാത്രിയുടെ അന്ത്യത്തില്‍ വിടപരയുന്നവ..
പക്ഷെ മഴത്തുള്ളികള്‍ കാലഭേതമന്യെ കടന്നു വരുന്നു...അവര്‍ പരസ്പരം ഒന്നുചേര്‍ന്നാല്‍...???ആ സങ്കല്‍പ്പം നന്നായി ഷാഫി..അഭിനന്ദനങള്‍...