Saturday, May 5, 2007

ചൂട്


മനസ്സിലെ ചൂട്
മാംസമുരുക്കി ഒഴുകുന്നു...

സൂര്യന്‍ ഭൂമിയെ വിയര്‍പ്പിക്കുന്ന
ഭീകരന്‍ യന്ത്രമാണെന്ന്
ഇന്നലെ ഭൌമ ശാസ്ത്രജ്ഞരുടെ സെമിനാറില്‍
അഭിപ്രായമുയര്‍ന്നുപോലും.
നമുക്കെന്താ...?
യന്ത്രം അകത്തെ ചൂടിനെ ഉരുക്കി ഒലിപ്പിക്കുന്നില്ലേ!
കാറ്റാടി മരത്തണലും
ചൂടു വീശുന്ന കടല്‍ കാറ്റും
മനസ്സിന്‍റെ ഉരുക്കങ്ങളില്‍
മഴക്കാറു നിറക്കുന്നില്ലേ...
പെയ്യാറില്ലെങ്കിലും.
ചുട്ടു പൊള്ളുന്ന മനുഷ്യനും മനസ്സും
വേനല്‍ മഴയുടെ പൊള്ളുന്ന തുള്ളികള്‍ക്കായ്
കടലാസ്സു തോണികളൊരുക്കി
കാത്തിരിപ്പ് തുടരട്ടെ...

ഞാന്‍ വിയര്‍പ്പുവെള്ളത്തില്‍
കുളിച്ചു വരാം...

9 comments:

Pramod.KM said...

ഷാഫീ
നന്നായിട്ടുണ്ട് കവിത.

വിഷ്ണു പ്രസാദ് said...

-:)

Unknown said...

കവിത നന്നാ‍ായിരിക്കുന്നു

Sona said...

കൊള്ളാം..നന്നായിട്ടുണ്ട്!വേനലിന്റെ ഉരുക്കം ഈ വരികളിലൂടെ ഫീല്‍ ചെയ്യുന്നുണ്ട്..പാവംട്ടാ..(a/c on ചെയ്യൂ..)

ansuscollections said...

good one buddy

ഗിരീഷ്‌ എ എസ്‌ said...

വേനല്‍മഴക്കായുള്ള കാത്തിരിപ്പ്‌ തുടരുക ഷാഫി....
നല്ല വരികള്‍...
അഭിനന്ദനങ്ങള്‍

d said...

മഴയ്ക്കുള്ള കാത്തിരിപ്പു കഴിഞ്ഞില്ലേ ഷാഫി??

ഇനി എപ്പോഴാ മഴയുടെ സന്തോഷവുമായി ഒരു കവിത വരിക?
:)

Sapna Anu B.George said...

എത്ര കാത്തിരുന്നാലും
ഇത്ര വേനലില്‍ ചൂട്
എത്ര നാള്‍ ഒരുകും
വിയര്‍പ്പയ് തുള്ളിയായ്‍?

നല്ല കവിത ഷാഫി,വിയപ്പിന്റെ പരവേശം ഈ ചുട്ടുപൊള്ളുന്ന മണലില്‍ കഴിയുന്നവര്‍ക്കേ അറിയൂ?

Unknown said...

"മനസ്സിലെ വികാരങ്ങള്ക്ക് താപമേറിയതാണ്‌ എന്റെ കണ്ണുനീര്‍ കുടം വറ്റി പൊകാന്‍ കാരണമായതു....."